ലോകത്ത് ഏറ്റവുമധികം പ്രഹരശേഷിയുളള ആയുധങ്ങളുളളത് അമേരിക്കയുടെയും റഷ്യയുടെയും പക്കലാണ് എന്നാണ് റിപ്പോർട്ടുകൾ. ആയുധശേഖരങ്ങളിൽ ഏറ്റവുമധികം ചർച്ചയാകുന്ന ഒന്നാണ് ഹൈപ്പർസോണിക് മിസൈലുകൾ.

us-hypersonic

ഈ ഹൈപ്പർസോണിക് മിസൈലുകൾ ഇപ്പോൾ അമേരിക്കയും തങ്ങളുടെ ആവനാഴിയിൽ ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. പലയാവർത്തി പരീക്ഷിച്ച് പരാജയപ്പെട്ട അമേരിക്കയുടെ ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി യു എസ് വ്യോമസേന ആണ് വ്യക്തമാക്കിയത്. പെന്റഗൺ പുറത്തിറക്കിയ വാർത്തക്കുറിപ്പിലൂടെയാണ് പരീക്ഷണം വിജയിച്ച വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.