
സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന കൂറ്റൻ മൂർഖൻ പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. രാജസ്ഥാനിലാണ് സംഭവം. തണുപ്പുകാലമായാതിനാൽ ചൂടുതേടിയാണ് പാമ്പ് വാഹനത്തിന് ഉള്ളിൽ കയറിയത് എന്നതാണ് നിഗമനം. പാമ്പു വിദഗ്ദ്ധർ എത്തി സ്കൂട്ടറിന്റെ ഭാഗങ്ങളഴിച്ചു മാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. വാഹനം എടുക്കുന്നതിന് മുൻപ് പാമ്പിനെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ കഴിഞ്ഞത്.
' ദ റിയൽ ടാർസൻ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. നിരവധിപേർ ഇപ്പോൾത്തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. മൂർഖൻ പാമ്പുകളിൽ തന്നെ ഏറ്റവും അപകടകാരിയായ ഉഗ്രവിഷമുള്ള സ്‌പെക്‌റ്റാക്കിൾഡ് കോബ്ര ഇനത്തിൽപ്പെട്ട മൂർഖനെയാണ് സ്കൂട്ടറിനുള്ളിൽ നിന്ന് പുറത്തെടുത്തത്.