nithin-gadkari

ന്യൂഡൽഹി: രാജ്യത്തെ റോഡുകളിൽ റോഡ് റെയിലുകൾക്ക് പകരം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2022 ഓഗസ്റ്റ് വരെയുള്ള റോഡപകടങ്ങളുടെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം റോഡപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിൽ ഒന്നര ലക്ഷംപേർ മരണപ്പെടുന്നു. 2024ഓടെ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നിതിൽ ഗഡ്കരി പറഞ്ഞു. ഹൈവേകളിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യുമെന്നും അതിനായി സർക്കാർ 25,000 കോടി ചെലവഴിച്ച പദ്ധതി പുരോഗതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.