ajith

കൊച്ചി: മാദ്ധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ അജിത്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടു മുതൽ പത്തുവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശത്തിന് വച്ചു. അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെൻ്ററിലും പൊതുദർശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ ശോഭ അജിത്.