
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഡിസംബർ 16 - 1197 ധനു 1 വെള്ളിയാഴ്ച . പുലർന്ന ശേഷം 7 മണി 34 മിനിറ്റ് 2 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)
അശ്വതി: സംഘർഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും, ആത്മാർദ്ധമായി പെരുമാറും, തൊഴിലിൽ ഉന്നതി, ധനപരമായ നേട്ടം, ദുരിതവും കഷ്ടപ്പാടുകളും മാറും.
ഭരണി: വരുമാനത്തിന്റെ ഒരുവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക, ആത്മവിശ്വാസം കൂടുതൽ ആയിരിക്കും, എല്ലാവരുടെയും വിശ്വാസം ആർജിക്കും, ഈശ്വരാധീനം ഉണ്ടാകും.
കാർത്തിക: അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കും, സ്ത്രീകൾക്ക് അംഗീകാരം, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കുക.
രോഹിണി: തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം,ഉപകാര സ്മരണ കാണിക്കും, കലാപരമായ കാര്യങ്ങിളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും, നിർബന്ധബുദ്ധി കാണിക്കും.
മകയിരം: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, വീടുവിട്ട് നിൽക്കേണ്ടതായ അവസരങ്ങൾ വന്നുചേരും, സ്ത്രീ വിഷയങ്ങളിൽ അമിതമായ താൽപ്പര്യം, പണം സൂക്ഷിച്ചു കെെകാര്യം ചെയ്യുക, രാത്രി യാത്രകൾ ഒഴിവാക്കുക.
തിരുവാതിര: സുഹൃത് ബന്ധങ്ങളിൽക്കൂടി ആപത്തുകൾ, സൽകീർത്തിക്ക് കോട്ടം തട്ടും, സ്ത്രീകൾ മൂലം മാനഹാനി, ബന്ധുക്കൾ ശത്രുക്കൾ ആകും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, സംസാരം വളരെ നിയന്ത്രിക്കണം.
പുണർതം: രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, രഹസ്യ ജീവിതം, ആരോഗ്യ സ്ഥിതി അപ്രതീക്ഷിതമായി വഷളാകും സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം, ചതിയിൽ പെടും, ദുർവാശി ഒഴിവാക്കുക.
പൂയം: ശത്രുക്കളിൽ നിന്നും ആപത്ത് വരാം, ബിസിനസിൽ ധന നഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. വിഷയാസക്തി, വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും, സഹോദരിൽ നിന്നും മനക്ലേശം ഉണ്ടാകും.
ആയില്യം: വിവാഹാലോചനകൾക്ക് കാലതാമസം വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും,
സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കാത്തതിനാൽ ഉദരരോഗം, മനസ്സിൽ ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ പ്രയാസപ്പെടും.
മകം: ദാമ്പത്യത്തിൽ ചെറിയ പടലപ്പിണക്കങ്ങൾ ഉണ്ടാകാം,സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും.
പൂരം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ,
യാത്രയിൽ ബുദ്ധിമുട്ടുകൾ, ദാമ്പത്യ സുഖക്കുറവ്.
ഉത്രം: ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും, തൊഴിൽ സംബന്ധമായ കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും,
ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും, സന്തോഷം നിറഞ്ഞ സമയം.
അത്തം: മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലീകൃതമാകും, സ്ത്രീ ഗുണം, കുടുബസുഖം, സുഖാനുഭവങ്ങൾ, ആരോഗ്യ പരിപാലനം നടത്തും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.
ചിത്തിര: സ്ത്രീകൾ മൂലം സുഖവും സമാധാനവും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സന്താനഭാഗ്യം സിദ്ധിക്കും.
ചോതി: കുടുബസ്സുഖം, ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ കൈവരും, സഹോദര സഹായം ലഭിക്കും, യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താൽ കാര്യനിർവ്വഹണം.
വിശാഖം: വിദേശയാത്രാപരിശ്രമങ്ങൾ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി, പ്രശസ്ഥരുമായി ഇടപെടാൻ അവസരം ലഭിക്കും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, വാക്ചാതുര്യം പ്രകടിപ്പിക്കും.
അനിഴം: ഉപകാര സ്മരണ കാണിക്കും,പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കും,
വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകർഷിക്കും, വാഹന ഭാഗ്യം, കർമ്മസുഖം, വരവ് കൂടും.
കേട്ട: പൂർവികധനം അനുഭവത്തിൽ വരും, ജോലി ലഭ്യത, തൊഴിൽ രംഗത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം, മനസ്സിൽ ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും, ഭാര്യയും ഒത്തു ഉല്ലാസ യാത്ര പോകും.
മൂലം: അവിചാരിതമായ ലാഭങ്ങൾ, പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ യോഗം, വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.
പൂരാടം: പരീക്ഷകളിൽ വിജയിച്ച് ജീവിത വിജയം നേടാൻ സാധിക്കും, കുടുബസുഖം, സഹോദര ഗുണം, യാത്രയിൽ നേട്ടം, യാത്ര ചെയ്യാന്‍ യോഗം, ഉദ്യോഗ തലത്തില്‍ ശോഭിക്കും, വിദ്യാപരമായി നല്ല ഉയർച്ച ഉണ്ടാകും.
ഉത്രാടം: അനുകൂലമായ രീതിയിൽ ജോലിയിൽ മാറ്റം, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, നേരത്തെ ഉണ്ടായിരുന്ന വിഷമതകൾ മാറും, ആഢംബര പ്രീയം വർദ്ധിക്കും, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.
തിരുവോണം: ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും, കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, ധനനഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം എല്ലാകാര്യത്തിലും ജാഗ്രത വേണം, അനിശ്ചിതത്വം, സന്താനദുഃഖം, വിരഹം.
അവിട്ടം: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, വാക്ക് പാലിക്കാന്‍ സാധിക്കാത്തതു മൂലം ദുരിതങ്ങൾ, ഒട്ടേറെ തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും, കുടുബവുമായി അകൽച്ച, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത, അനാവശ്യമായി പണം ചെലവാകും.
ചതയം: വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്,കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും, വ്യവഹാരങ്ങളില്‍ വിജയം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും, യാത്രകൾ കൊണ്ട് ഗുണം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണപ്രദം
പൂരുരുട്ടാതി: ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസമേതമുള്ള തീര്‍ത്ഥയാത്രകള്‍ ഉല്ലാസ യാത്രകൾ, കാര്യങ്ങളില്‍ വിജയം നല്ല ദിനമായിരിക്കും, നന്മയും, സത്യസന്ധതയും, ഉണ്ടായിരിക്കും, തര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കേണ്ടി വരും.
ഉത്രട്ടാതി: ബാദ്ധ്യതകള്‍ തീര്‍ക്കും,വിദേശത്ത് തൊഴിലില്‍ ശോഭിക്കാന്‍ കഴിയും, ദൈവീക ചിന്ത ഉടലെടുക്കും, പൊതുജന പിന്തുണ വര്‍ദ്ധിക്കും, സാമ്പത്തീക കാര്യങ്ങളില്‍ മേൻമ, തര്‍ക്കങ്ങള്‍ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകള്‍ മാറിക്കിട്ടും.
രേവതി: കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും, ശത്രുജയം നേടും,ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.