ഇന്ത്യ ചൈന അതിർത്തി സംഘർഷവും തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്, അതിർത്തി ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുൻനിരയിൽ നിൽക്കുന്നത് ഇന്ത്യൻ വ്യോമസേന തന്നെയാണ് . കടലിൽ ഇന്ത്യൻ നാവിക സേനയും, സംഘർഷ പ്രദേശങ്ങളിൽ കരസേനയുടെ വിവിധ റെജിമെന്റുകളും കനത്ത പ്രതിരോധം തീർത്തിരിക്കുന്നു. കരസേനയുടെ വിവിധ റെജിമെന്റുകളുടെ ചെറുത്തുനിൽപ്പ് ചൈനയുടെ കടന്നു കയറ്റ മോഹങ്ങൾക്ക് തുടക്കത്തിലേ മങ്ങൽ ഏൽപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമന്റിന് കീഴിലുള്ള ജമ്മു കശ്മീരിലെ അവന്തിപൂർ, ലേഹ്, ലഡാക്ക്, ശ്രീനഗർ,ഉധംപൂർ എയർഫോഴ്സ് സ്റ്റേഷനുകൾ, ഈസ്റ്റേൺ കമന്റിന് കീഴിലുള്ള ആസ്സാമിലെ ചബുവ , ജോർഹാത് , തെസ്സ്പുർ , അരുണാചലിലെ തവാങ് എയർ സ്റ്റേഷനുകൾ എന്നിവയെല്ലാം തികച്ചും ജാഗ്രതയിലാണ്. ഒരു ചൈനീസ് കടന്നു കയറ്റം ഉണ്ടായാൽ ഇവയിൽ ഏതെങ്കിലും എയർ ബൈസ് കേന്ദ്രമാക്കി ആകും മുന്നോട്ടുള്ള ഓപ്പറേഷനുകൾ. ഇവിടെ നിന്നും വ്യോമ നിരീക്ഷണവും ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്. പഞ്ചാബിലെ അംബാല, ബംഗാളിലെ ഹസിമാര ഇവിടങ്ങളിലെ വ്യോമ താവളങ്ങളിലും മിഗ് 27 . സുഖോയ് 30, റാഫേൽ വിമാനങ്ങൾ അടക്കം ആയുധ സജ്ജരായി കഴിഞ്ഞു. ചൈനയുടെ പെട്ടന്നൊരു കടന്നുകയറ്റം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല എങ്കിലും ആകാശത്തെ പ്രതിരോധത്തിന് ഇന്ത്യ എല്ലാം കൊണ്ട് സജ്ജംമാണ്.

india