
ന്യൂഡൽഹി : കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ ജാമ്യാപേക്ഷകളോ നിസാര പൊതുതാത്പര്യ ഹർജികളോ സുപ്രിംകോടതി പരിഗണിക്കാൻ നിൽക്കരുതെന്ന് കേന്ദ്രനിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. സുപ്രീംകോടതിയുമായി നിരന്തര വാക്പോര് തുടരുന്നതിനിടെയാണ് കിരൺ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യൻ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിൻമേലുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
സുപ്രീംകോടതി ജഡ്‌ജിമാരുടെ നിയമനത്തെ വിമർശിച്ചത് വിവാദമായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന. ജാമ്യാപേക്ഷകലെ നിസാരമായ പൊതുതാത്പര്യ ഹർജികളോ സുപ്രീംകോടതി പരിഗണിക്കാൻ തുടങ്ങിയാൽ അത് ഒരുപാട് അധിക ബാദ്ധ്യത ഉണ്ടാക്കും. വിചാരണ കോടതികളിൽ നമാലുകോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പണവുംപിന്തുണയും നൽകുന്നു. എന്നാൽ അർഹമായ ആളുകൾക്ക് മാത്രമേ നീതി ലഭിക്കൂ എന്ന ഉറപ്പാക്കാൻ ജുഡിഷ്യറിയോട് ആവശ്യപ്പെടണമെന്നും റിജിജു വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് പരിമിതമായ റോളേയുള്ളൂ. കൊളീജിയമാണ് പേരുകൾ തിരഞ്ഞെടുക്കുന്നത്. ജഡ്‌ജിമാരെ നിയമിക്കാൻ സർക്കാരിന് അവകാശമില്ലെന്നും റിജിജു പറഞ്ഞു,
പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷവും അഭിഭാഷകരും രഗത്തെത്തി. മറ്റുനടപടികൾ നിറുത്തിവച്ച് മന്ത്രിയുടെ പരാമർശം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു,