
റുമാറ്രിസം കണ്ണുകളെയും ആന്തരികാവയവങ്ങളെയും ബാധിക്കുന്ന രോഗമാണ്. രോഗം കണ്ണുകളെ ബാധിക്കുന്ന സാഹചര്യത്തിൽ കണ്ണിന് വേദന, ചുവപ്പ്, കാഴ്ചത്തകരാറുകൾ എന്നിവയുണ്ടാകും. ആന്തരികാവയവങ്ങളിൽ കിഡ്നി, ശ്വാസകോശം എന്നിവയെ ആണ് രോഗം ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമയും ശ്വാസം മുട്ടലുമുണ്ടാകും.
ചിലർക്ക് രോഗം രണ്ട്, മൂന്ന് ഘട്ടം എത്തുമ്പോഴായിരിക്കാം ആന്തരികാവയവങ്ങളെ ബാധിക്കുന്നത്. എന്നാൽ മറ്റുചിലർക്ക് രോഗത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ആന്തരികാവയവങ്ങൾക്ക് ഭീഷണിയുണ്ടാകാം. ഇതുകൊണ്ടുതന്നെ രോഗത്തിന്റെ ആദ്യഘട്ടം മുതൽ മതിയായ ചികിത്സ തേടി ഭീഷണി ഒഴിവാക്കണം.
ചികിത്സയുടെ ആരംഭത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. പിന്നീട് ഇത് മാസത്തിൽ ഒരിക്കലായി ചുരുക്കാം. എന്നാൽ രോഗം പൂർണമായും നിയന്ത്രണവിധേയമായതിന് ശേഷം മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി.