തിരുവനന്തപുരം : എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ ജാഥ ഇന്ന് സമാപിക്കും.സമാപന യോഗം വൈകിട്ട് 5.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. എം.എ.അജിത് കുമാർ, ദേബഷിഷ് ബസു ചൗധരി, എൻ.സനിൽബാബു, ജി.എസ്.രാജേഷ് തുടങ്ങിയവർ സംസാരിക്കും.