ക്രൈസ്റ്റ് ചർച്ച് : ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റുകളിലും നയിച്ചിരുന്ന കേൻ വില്യംസൺ ടെസ്റ്റിലെ നായക പദവിയിൽനിന്ന് പടിയിറങ്ങി. ടിം സൗത്തിയാണ് പുതിയ ടെസ്റ്റ് നായകൻ. ടോം ലതാം വൈസ് ക്യാപ്ടൻ. ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്ടനായ വില്യംസൺ 40 മത്സരങ്ങളിൽ ടീമിനെ നയിച്ചു.22 വിജയങ്ങൾ നൽകി. എട്ടുസമനിലകൾ.10 തോൽവികൾ.