birds

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ കൗതുകകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാട്ടുപോത്തിന്റെ തലയിൽ കൂടൊരുക്കുന്ന കുരുവിയുടെ വീഡിയോയാണ് അത്.

സൗത്താഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യമാണിത്. നദിയിൽ വെള്ളം കുടിക്കുന്ന കാട്ടുപോത്തിനെയും അതിന്റെ തലയിൽ ചെളി കൊണ്ടുള്ള കൂടൊരുക്കുന്ന കുരുവിയെയും കാണാം. റൂഫസ് ഹോർണേരോ എന്നറിയപ്പെടുന്ന പക്ഷിയാണ് കാട്ടുപോത്തിന്റെ തലയിൽ കൂടൊരുക്കുന്നത്.

Buffalo mobile home.. 😅 pic.twitter.com/bSnjXnX9fC

— Buitengebieden (@buitengebieden) December 10, 2022

ഈ ഇനത്തിൽപ്പെട്ട കിളികൾ ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് കൂടൊരുക്കാറുള്ളതും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും. നിരവധിപേർ ഇപ്പോൾത്തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.