
തെന്നിന്ത്യൻ താരറാണി തൃഷയുടെ ആക്ഷൻ ചിത്രമാണ് 'രാംഗി'. 'എങ്കെയും എപ്പോതും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസംബർ 30ന് ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. പ്രമുഖ സംവിധായകൻ എ ആർ മുരുഗദോസിന്റെ കഥയ്ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് സി സത്യയാണ്. മലയാളിയായ അനശ്വര രാജനും 'രാംഗി'യിൽ അഭിനയിക്കുന്നുണ്ട്.
She’s coming…! 🤩@trishtrashers starrer 🌟 #RAANGI 😎💥 is releasing on DEC 30, 2022 at the cinemas near you! 📽️#RaangiFromDec30 ✨
— Ramesh Bala (@rameshlaus) December 15, 2022
🎬 @Saravanan16713
📝 @ARMurugadoss
🎶 @CSathyaOfficial
🤝🏻 @gkmtamilkumaran
🪙 @LycaProductions #Subaskaranpic.twitter.com/g15z5asbmw
പല തവണയായി റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് 'രാംഗി'. ചിത്രത്തിന്റെ ടീസർ 2019ൽ പുറത്തുവന്നിരുന്നു. എതിരാളികളെ നേരിടുന്ന തൃഷയുടെ ആക്ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹെെലെെറ്റ്.