smart-phones

പുതിയ സ്മാർട്ട്ഫോൺ വാങ്ങാനായി കാത്തിരിക്കുന്നവർക്ക് മികച്ച അവസരമാണ് പ്രമുഖ ഓൺലൈൻ മാർക്കറ്റിംഗ് സൈറ്റായ ആമസോൺ ഒരുക്കിയിരിക്കുന്നത്. പുത്തൻ 5ജി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ അടക്കം തങ്ങളുടെ ഉപഭോക്താക്കൾക്കായി 40 ശതമാനം വിലക്കിഴിവിൽ വിൽപ്പന നടത്താനൊരുങ്ങുകയാണ് ആമസോൺ. ആമസോണിന്റെ ഓഫറുകൾ വഴി വണ്‍പ്ലസ്, റിയല്‍മി, സാംസങ് പോലുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ അധികം പണം ചിലവഴിക്കാതെ തന്നെ വാങ്ങാനുള്ള അവസരം ഉചിതമായി തന്നെ ഉപയോഗിക്കാവുന്നതാണ്.

പുതിയ ഓഫറുകൾ പ്രകാരം ആമസോൺ വിലക്കുറവിൽ വിൽപ്പന നടത്തുന്ന സ്മാർട്ട്ഫോൺ മോഡലുകൾ ഇവയാണ്.

സാംസങ് ഗാലക്സി എം13

ആറ് വ്യത്യസ്ത കളറുകളിൽ ലഭ്യമാകുന്ന ഈ മോഡൽ 20 ശതമാനം വിലക്കിഴിവോടെ 11,​999 രൂപയ്ക്കാണ് ആമസോണിൽ ലഭ്യമാകുക.

50 എംപി പ്രൈമറി ക്യാമറയും 5 എംപി സെൽഫി ക്യമറയുമായി ഒക്ടാ കോർ പ്രോസസറിന്റ കരുത്തിലാണ് സാംസങ് ഗാലക്സി എം13 പ്രവർത്തിക്കുന്നത്.

✨Galaxy M13 5G | M13 4G Aqua green blending with the Leafy hills.Aren't we twinning with the Nature ?
.
✨Go grab your Galaxy M 13 5G | M 13 4G on Live sale only at Samsung shop and Amazon india. #saleislivenow
.#collab @samsungindia#GalaxyM13 #withGalaxy#MoreThanAMonster pic.twitter.com/qUxsVMdvZJ

— Rohit gadher | Back the Builder's Bangalore. (@Rohit_gadher) July 26, 2022

•പോകോ എക്സ്4 പ്രോ 5ജി

പോകോ എക്സ്4 പ്രോ 5ജിയുടെ ആറ് ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജുമായെത്തുന്ന മോഡലിന് 27 ശതമാനം വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 17,​599 രൂപയുടെ ഓഫർ വിലയിലാണ് ഫോൺ ഇപ്പോൾ ലഭ്യമാകുന്നത്. 5,​000 എംഎഎച്ചിന്റെ ഭീമൻ ബാറ്ററിയുള്ള ഈ മോഡലിൽ 64 എംപി പ്രൈമറി ക്യാമറയും 16 എംപി സെൽഫി ക്യാമറയുമാണുള്ളത്.

As per the source,#pocox4pro Box + Rear Design + specs #Leaked!#POCOX45G #pocox4 pic.twitter.com/3ps9uivlv7

— Nishant Pathak (@NishantBareilly) February 17, 2022

•വൺപ്ളസ് 10റ്റി 5ജി

വൺപ്ളസിന്റെ തന്നെ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മോഡലുകളിൽ ഒന്നാണ് 10റ്റി 5ജി സ്മാർട്ട്ഫോൺ. 50 എംപി റിയർ ക്യാമറയും 16 എംപി സെൽഫി ക്യാമറയുമുള്ള ഈ മോ‌ഡലിൽ വീഡിയോ കളർ എൻഹാൻസർ,​ സ്ക്രീൻ കളർ മോഡ് എന്നിങ്ങനെ ഒട്ടനവധി ഡിസ്പ്ളേ ഫീച്ചറുകളാണുള്ളത്. 49,​999 രൂപ വിലയുണ്ടായിരുന്ന ഫോൺ 44,​999 രൂപയ്ക്കാണ് ആമസോൺ വഴി ലഭ്യമാകുന്നത്.

Oh hello #OnePlus10T5G pic.twitter.com/5QPKrxukSI

— Varun Krishnan (@varunkrish) August 20, 2022