ff

മുടി കൊഴിച്ചിൽ പുരുഷനെയും സ്ത്രീകളെയും ഒരു പോലെ ആശങ്കയിലാഴ്‌ത്തുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ മാറാൻ നിരവധി മരുന്നുകളും ഷാമ്പൂകളും പരിചയപ്പെടുത്തുന്ന പരസ്യങ്ങൾ കാണാമെങ്കിലും രാസവസ്തക്കളെ പേടിച്ച് പലരും ഇവ ഉപയോഗിക്കാൻ മടിക്കുന്നു. എന്നാൽ മുടി കൊഴിച്ചിൽ മാറ്റാൻ സഹായിക്കുന്ന എണ്ണ നമുക്ക് വീ്ട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയും.

കരിഞ്ചീരകത്തിന്റെ എണ്ണ മുടി നല്ലപോലെ വളരുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് നിറം നൽകുന്നതിനും നര മാറുന്നതിനും കഷണ്ടി മാറ്റുന്നതിനും കരിഞ്ചീരകത്തിന്റെ എണ്ണ സഹായിക്കും. തലയോട്ടിയെ മോയ്‌സ്ച്വർ ചെയ്ത് നിറുത്തുന്നതിനാൽ തലയോട്ടി വരണ്ടുപോകുന്നത് തടയാനും മുടി കൊഴിച്ചിൽ മാറുന്നതിനും ഫലപ്രദമാണ്. തലയിൽ കഷണ്ടി വന്ന ഭാഗത്ത് ആ എണ്ണ നന്നായി തേച്ചുപിടിപ്പിക്കണം. കുറഞ്ഞക്ത് 15 മിനിട്ട് ഇത് പുരട്ടി നന്നായി മസാജ് ചെയ്യണം. അര മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത്തരത്തിൽ ദിവസേന ചെയ്യാവുന്നതാണ്.

കരിഞ്ചീരക ഓയിലിന്റെ കൂടെ ആപ്പിൾ സിഡാർ വിനിഗർ ചേർത്താൽ കഷണ്ടി കുറയ്ക്കുന്നതിനും മുടി കൊഴിഞ്ഞ ഭാഗത്ത് പുതിയ മുടി വളരുന്നതിനും സഹായിക്കും. , മുടി നല്ലപോലെ വളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇതിനായി കുറച്ച് കരിഞ്ചീരകം എടുത്ത് നന്നായി തിളപ്പിച്ചെടുക്കണം. ഇതിലെ നീരെല്ലാം നന്നായി ഇറങ്ങി വെള്ളം തണുക്കുമ്പോൾ ഇതിലേയ്ക്ക് വിനിഗർ ചേർക്കണം. ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ എല്ലാ പ്രശ്നങ്ങൾ മാറ്റുന്നതിനും , മുടി കൊഴിച്ചിൽ മാറ്റി മുടി നല്ലപോലെ വളരുന്നതിനും സഹായിക്കും. ഇത് അടുപ്പിച്ച് രണ്ട് മാസം ചെയ്യുന്നത് വളരെ നല്ലതാണ്.