
ആരാധകർ ഏറെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ട് കെട്ടിലെ ആദ്യ ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. തലസ്ഥാനത്ത് നടക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. ഐഎഫ്എഫ്കെയിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിലും പിന്നീടുള്ള ഷോകളിലും ഉണ്ടായ മണിക്കൂറുകൾ നീണ്ട ക്യൂ വാർത്തയായിരുന്നു. ചിത്രത്തിനെ പൂർണമായ രീതിയിൽ തിയേറ്ററിൽ ആസ്വദിക്കാനാകുന്ന ഏക വേദി ഐഐഫ്എഫ്കെ മാത്രമായിരിക്കും എന്ന ആശങ്ക ചിത്രത്തിനുണ്ടായ വലിയ തിരക്കിന് പിന്നിലെ ഒരു കാരണമായിരുന്നു.
ചിത്രം തിയേറ്ററുകളിൽ റിലീസ് നടത്താതെ ഒടിടി വഴിയായിരിക്കും ഇനി പ്രേക്ഷകരിലെത്തുക എന്നായിരുന്നു പല ആരാധകരും പ്രതീക്ഷിച്ചത്. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ പ്രീമിയർ ഷോ നടത്തിയ ലിജോയുടെ ചിത്രമായ 'ചുരുളി' തിയേറ്റർ കാണാതെ നേരെ ഒടിടി റിലീസ് നടത്തിയത് ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി. നൻപകൽ നേരത്തിന്റെ പ്രദർശനത്തിനെത്തിയ ലിജോയോട് തന്നെ ആരാധകർ ഇതേ ചോദ്യം ചോദിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റ തിയേറ്റർ റിലീസിനെക്കുറിച്ച് "അത് മമ്മൂക്ക തീരുമാനിക്കണം" എന്നായിരുന്നു ലിജോയുടെ മറുപടി. ഒടുവിൽ ആരാധകർക്ക് ആശ്വാസത്തിനായുള്ല വക നൽകിക്കൊണ്ട് ചിത്രത്തിന്റെ തിയേറ്റർ റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി. സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന് തിയേറ്റർ റിലീസ് ഉടനുണ്ടാകുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും റിലീസ് തീയതിയെക്കുറിച്ച് സൂചനകൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
Just wait a little more, like an afternoon dream, he is coming to steal your minds ♥️@NNMMovie In Cinemas Soon #Mammootty #NanpakalNerathuMayakkam #MammoottyKampany #LijoJosePellissery @mammukka @mrinvicible @DQsWayfarerFilm @Truthglobalofcl pic.twitter.com/bW64sR7GS1
— MammoottyKampany (@MKampanyOffl) December 15, 2022
ഐ.എഫ്.എഫ്.കെയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ നിറഞ്ഞുകവിഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ചുകൊണ്ടാണ് നിരവധി പേർ രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലെന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷകർ കുറിക്കുന്നു.ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് മമ്മൂട്ടി നന്ദി പറഞ്ഞു. 'ഐ.എഫ്.എഫ്.കെയിൽ നിന്നുള്ള നൻപകൽ നേരത്ത് മയക്കത്തിന്റെ എല്ലാ പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു' എന്നാണ് മമ്മൂട്ടി നന്ദി പോസ്റ്റർ പങ്കുവച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്.
We are overwhelmed to hear all the good things about Nanpakal Nerathu Mayakkam from it's world premiere at @iffklive 😊
— MammoottyKampany (@MKampanyOffl) December 12, 2022
Thanks to Each and Everyone for receiving it with love 😍#Mammootty #LijoJosePellissery #MammoottyKampany @NNMMovie @mammukka @mrinvicible pic.twitter.com/mZPXWTOdVB
Another fully Packed show for @NNMMovie in Ajanta Theatre as part of @iffklive 😊@mammukka @mrinvicible#Mammootty #LijoJosePellissery #NanpakalNerathuMayakkam #MammoottyKampany pic.twitter.com/fsNZRBgADH
— MammoottyKampany (@MKampanyOffl) December 14, 2022