
മിക്കയാളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കരുവാളിപ്പും ബ്ളാക്ക് ഹെഡുകളും. വെയിലേൽക്കുന്നതിന് പുറമേ ഉറക്കക്കുറവ്, സ്ട്രെസ്, പോഷകാഹാരക്കുറവ്, അമിതമായി ഫോണോ കമ്പ്യൂട്ടറുമൊക്കെ നോക്കിയിരിക്കുന്നതൊക്കെയാണ് ഈ സൗന്ദര്യപ്രശ്നത്തിന്റെ കാരണം.
കണ്ണിനടിയിലെ കറുപ്പിനെയും മുഖത്തെ ബ്ലാക്ക് ഹെഡുകളും അകറ്റുമെന്ന് അവകാശപ്പെടുന്ന പലതരത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ക്രീമുകളേക്കാൾ ഉപകാരപ്രദമായ പ്രകൃതിദത്തമായ പ്രതിവിധിയാണ് തക്കാളി. മുഖത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് വീടുകളിൽ സുലഭമായി കണ്ടുവരുന്ന ഈ പച്ചക്കറി.
വരണ്ട ചർമ്മക്കാർക്ക് അടക്കം എല്ലാ തരത്തിലുമുള്ല ചർമ്മമുള്ളവർക്കും പാർശ്വഫലങ്ങൾ ഭയക്കാതെ ഉപയോഗിക്കാം എന്നതാണ് തക്കാളിയെ മുഖസംരക്ഷണത്തിൽ വേറിട്ട് നിർത്തുന്നത്. മുഖം മിനുക്കാനും എണ്ണമയവും ബ്ളാക്ക് ഹെഡുകളും മാറ്റാനുമായി തക്കാളിയെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
തക്കാളി ഏത് വിധേനെ മുഖത്ത് പ്രയോഗിച്ചാലും അത് മികച്ച ഫലം നൽകുന്നതായിരിക്കും തക്കാളി നന്നായി ഉടച്ചു ചേർത്തോ അല്ലെങ്കിൽ തക്കാളിയുടെ നീര് മാത്രമായോ മുഖത്ത് ഫേസ് പാക്ക് രൂപത്തിൽ പുരട്ടാവുന്നതാണ് ഇത് പല ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുകയും അതിനോടൊപ്പം തന്നെ ചർമത്തിന് കുളിർമ നൽകുകയും ചെയ്യും. തക്കാളി അർദ്ധവൃത്താകൃതിയിൽ മുറിച്ച് മുഖത്ത് പതിയെ മസാജ് ചെയ്യുന്നതും സമാനമായ ഫലം നൽകുന്നതായിരിക്കും.