gg


തിരുവനന്തപുരം : ലുലു മാൾ സംഘടിപ്പിച്ച പ്രഥമ ലുലു പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ സൂപ്പർനോവാസ് ജേതാക്കളായി . 10 ഓവർ മത്സരത്തിൽ ഫൈനലിൽ എതിരാളികളായ ഫാഷൻ ഫാൽക്കൻസിനെ 67 റൺസിന്‌ പരാജയപ്പെടുത്തിയാണ് സൂപ്പർനോവാസ് ജേതാക്കളായത്.

ആദ്യം ബാറ്റു ചെയ്ത സൂപ്പർനോവാസ് നിശ്ചിത 10 ഓവറിൽ 104 റൺസ് എടുത്തു .മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫാഷൻ ഫാൽക്കൻസ് 37 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു. 10 ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ 3 ദിവസങ്ങളിലായാണ് പൂർത്തിയാക്കിയത് . ലീഗ് മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബിനു .എസ് .വി യെ കളിയിലെ താരമായി തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും പുരസ്കാരങ്ങളും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ കൈമാറി.