incident

ലണ്ടൻ: മലയാളിയായ നഴ്‌സും രണ്ട് മക്കളും ബ്രിട്ടണിൽ കൊല്ലപ്പെട്ടു. നോർത്താംപ്‌ടൺഷയറിലെ കെറ്റെറിംഗിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശവാസികൾ നൽകുന്ന വിവരമനുസരിച്ച് കണ്ണൂർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. മലയാളി നഴ്‌സും ഇവരുടെ ആറും നാലും വയസുള‌ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതി കൊല്ലപ്പെട്ട നിലയിലും കുട്ടികൾക്ക് ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച 52കാരനായ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു യുവതി. കഴിഞ്ഞ ഒരുവർഷമായി ഇവ‌‌ർ യുകെയിലാണ്.