rahul-gandhi

ജയ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‌ഡോ യാത്ര നൂറാം ദിവസത്തിൽ. 2798 കിലോമീറ്ററാണ് ഇതുവരെ പിന്നിട്ടത്. 100 ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്റെ പ്രൊഫൈൽ പിക്ചർ 'യാത്രയുടെ 100 ദിനങ്ങൾ' എന്നാക്കി മാറ്റി.

यहां चल रहे हर शख्स की अपनी एक कहानी है, अपनी एक पहचान है, अपना आत्मसम्मान है। हम उसी पहचान और सम्मान की रक्षा के लिए मीलों चल रहे हैं और मीलों चलेंगे।

इसी लक्ष्य को लिए आज #BharatJodoYatra मीणा हाईकोर्ट से शुरू होकर गिरिराज धरण मंदिर तक जाएगी।

साथ आइए, देश आपके इंतज़ार में है। pic.twitter.com/RodJFgwdvU

— Congress (@INCIndia) December 15, 2022

2024ൽ രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിന്റെ മുഖമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. പ്രധാനമന്ത്രി പദം ലക്ഷ്യം വച്ചല്ല രാഹുലിന്റെ യാത്ര. ബിജെപി രാഷ്ട്രീയത്തിന്റെ ബദലാകും യാത്ര സമ്മാനിക്കുക. സംഘടനാ തലത്തിൽ വലിയ ഉണർവ് യാത്ര സമ്മാനിച്ചു. യാത്രയെ പരിഹസിച്ച ബിജെപി ഇപ്പോൾ ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

#WATCH | Congress MP Rahul Gandhi along with party leaders and workers resumes 'Bharat Jodo Yatra' from Dausa, Rajasthan, as it completes 100 days. pic.twitter.com/F9lsttV0F9

— ANI (@ANI) December 16, 2022

ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വാർത്താ സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി തത്സമയ സംഗീത പരിപാടിയിൽ പങ്കെടുക്കും. 100 ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആൽബർട്ട് ഹാളിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. രാജസ്ഥാനിലെ പന്ത്രണ്ടാം ദിവസമാണിന്ന്. ഈ മാസം 21ന് യാത്ര ഹരിയാനയിൽ പ്രവേശിക്കും.

സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോ‌ഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തിയ ശേഷമാണ് രാജസ്ഥാനിൽ എത്തിയത്. റിസർവ് ബാങ്ക് മുൻ ​ഗവർണർ രഘുറാം രാജൻ അടക്കം നിരവധി പ്രമുഖർ യാത്രയിൽ പങ്കെടുത്തിരുന്നു.