wine-production

കൊല്ലം: ജില്ലയിൽ എക്‌സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ എം.ഡി.എം.എ, കഞ്ചാവ്, വൈൻ, ചാരായം എന്നിവ പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൊടിയൂർ പുലിയൂർ വഞ്ചി ഭാഗത്ത് നിന്നാണ് മുഹമ്മദ് ഷാൻ എന്നയാളെ 8.3524 ഗ്രാം എം.ഡി.എം.എയും 500 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്‌തത്. സ്ഥലത്തു മയക്കുമരുന്ന് വില്പന നടത്തുന്നതിൽ പ്രധാനിയാണ് ഇയാൾ. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എം.മനോജ് ലാൽ, പ്രിവന്റീവ് ഓഫിസർ ആർ. മനു, സിവിൽ ഓഫിസർമാരായ ശ്രീനാഥ്, അജിത്, ജൂലിയൻ ഡിക്രൂസ്, മുഹമ്മദ് കാഹിൽ, അജീഷ് ബാബു, വനിതാ സിവിൽ ഓഫിസർ ജി.ഗംഗ, ബീന, സുനിത, ഡ്രൈവർ സുബാഷ് എന്നിവർ പങ്കെടുത്തു.


ക്രിസ്‌മസ് പുതുവൽസരം പ്രമാണിച്ച് അനധികൃതമായി നിർമ്മിച്ച് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 3481.8 ലിറ്റർ വൈൻ കൊല്ലം റെയിഞ്ച് ഇൻസ്‌പെക്ടർ ടി. രാജുവും സംഘവും പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. വടക്കേവിള വില്ലേജിൽ മാടൻനട ന്യൂ ഐശ്യര്യ നഗറിൽ ഉള്ള വീട്ടിലാണ് വൻ തോതിലുള്ള വൈൻ ശേഖരം കണ്ടെത്തിയത്. പ്രതി വടക്കേവിള സ്വദേശി മാജി മോനെ അറസ്റ്റ് ചെയ്തു. 500 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ടാങ്കുകളിലും, 100 ലിറ്റർ കൊള്ളുന്ന രണ്ട് സ്റ്റീൽ അണ്ടാവുകളിലും, 50 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലും, 650 ML ന്റെ 12 സ്ഥടിക കുപ്പികൾ വീതം കൊള്ളുന്ന 281 കാർഡ് ബോർഡ് പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന വൈനാണ് പിടിച്ചെടുത്തത്.

അനുമതിയില്ലാതെ വൈൻ നിർമ്മിക്കുന്നതും ബോട്ടിലിൽ ആക്കി വിൽക്കുന്നതും ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. AEI(G) B സന്തോഷ്, PO (G ) P ശ്രീകുമാർ, CEOമാരായ ശ്യാംകുമാർ, ജയകൃഷ്ണൻ, സുരേഷ്, ബാബു, WCEO സരിത ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

രാത്രികാല പരിശോധനയിൽ കൊട്ടാരക്കര കുളക്കട മഠത്തിനാപ്പുഴ സ്വദേശി മനോജ് എന്നയാളുടെ വീട്ടിൽ നിന്നും 5 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും കണ്ടെത്തി. കൊട്ടാരക്കര അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു ദാസ് സാംസണിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കേസ് എടുത്തത് മുൻ കേസുകളിൽ പ്രതിയായ ഇയാൾ ഏതാനും മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ എസ്, ഗിരീഷ് എം എസ്സ് (EI & IB), സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ബി.എസ്, രാഹുൽ ആർ രാജ്,ജ്യോതിഷ്,അനീഷ് എം.ആർ, വിഷ്ണു റ്റി, സുജിൻ ആർ.എസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജിഷ എ. ഡ്രൈവർ മുബീൻ എ ഷറഫ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കൊല്ലം ജില്ലയിൽ എക്സൈസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ MDMA , കഞ്ചാവ്, വൈൻ, ചാരായം എന്നിവ പിടികൂടി മൂന്ന് പേരെ അറസ്റ്റ്...

Posted by Kerala Excise on Friday, 16 December 2022