ഇന്ന് നമ്മുടെ എല്ലാം അടുക്കളകളില്‍ ഇന്‍സ്റ്റന്റ് ഫുഡിന് പ്രത്യേക സ്ഥാനം ഉണ്ട് അല്ലേ? നിങ്ങള്‍ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കാറുണ്ട്, പ്രോട്ടീന്‍ ബാറുകള്‍ കഴിക്കാറുണ്ട്, ഫ്രോസണ്‍ ഫുഡുകള്‍ ഉപയോഗിക്കുന്നു, സ്‌കൂള്‍ ലഞ്ച്‌ബോക്സുകള്‍ നിറയ്ക്കാന്‍ നിങ്ങള്‍ കേക്ക് പാക്കറ്റ്സ് വാങ്ങാറുണ്ട്, മൈക്രോവേവ്‌ പോപ്പ്‌കോണ്‍സ്, ബിസ്‌കറ്റ് പാക്കറ്റ്സ് ഇതെല്ലാം നിറങ്ങളുടെ അടുക്കളകളില്‍ ഉള്ളവയാണ്. വീട്ടില്‍ ഉണ്ടാക്കുന്ന അതേ രുചിയില്‍ അതേ ഗുണത്തില്‍ ഇന്‍സ്റ്റന്റ് ഫുഡ് ഈ പ്രചാരണം ഒരു വലിയ കള്ളമാണ്. പ്രോട്ടീന്‍ബാര്‍ ആണ് ഏറ്റവും ഗുണകരം എന്ന് പരസ്യം, പക്ഷേ സത്യാവസ്ഥ ഒരു പ്രോട്ടീന്‍ബാറിനേക്കാള്‍ എന്തുകൊണ്ടും മികച്ചത്, നമ്മുടെ നാടന്‍ചോറും കറികളും തന്നെ ആണ്.

packaged-food