കഴിക്കുന്നതിലും ശ്വസിക്കുന്നതിലും വിഷമയമാണ് നമ്മുടെ നാട്ടിൽ. എന്തൊക്കെ മാരഗ രോഗങ്ങളാണ് ഇത് നമ്മളിലേക്ക് എത്തിക്കുന്നത്. രോഗം വന്നാൽ മരുന്നു കഴിക്കാം അങ്ങനെ ആശ്വസിക്കുകയണോ? എന്നാൽ ആശ്വസിക്കരുത്. കാരണം ഒന്ന് വീതം മൂന്നു നേരം അകത്താക്കുന്നത് അതിലും മാരകമായ വിഷത്തെയാണ്. കൃത്യമായി പറഞ്ഞാൻ നിരോധിച്ച വിഷത്തെ, പക്ഷെ അധികൃതർ മട്ടുപാവിലിരുന്ന് നിരോധനം ഏർപ്പെടുത്തി, അത് പ്രാബല്യത്തില്‍ വരുമ്പോഴേക്കും ഈ വിഷത്തെ വെള്ളം തൊടാതെ വിഴുങ്ങിയിട്ടുണ്ടാകും നമ്മൾ.

medicines