
മുംബയ് : പണം നൽകാതെ ബസ് സ്റ്റാൻഡിലെ ടോയ്ലറ്റ് ഉപയോഗിച്ചയാളെ സൂക്ഷിപ്പുകാരൻ കൊലപ്പെടുത്തി. സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിലാണ് ബുധനാഴ്ച ദാരുണ സംഭവമുണ്ടായത്. പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബസ് സ്റ്റാൻഡിന് മുന്നിലുള്ള പൊതു ശൗചാലയം ഉപയോഗിച്ച രാഹുൽ പവാർ പണം നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സൂക്ഷിപ്പുകാരനായ വിശ്വജിത്ത് ഇയാളെ തടഞ്ഞു. ഇതോടെ രണ്ടു പേരും തമ്മിൽ തർക്കം ആരംഭിച്ചു.
തർക്കം മൂർച്ഛിച്ചതോടെ പവാർ വിശ്വജിത്തിനെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ വിശ്വജിത്ത് കമ്പി ഉപയോഗിച്ച് പവാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇയാൾ മരണപ്പെട്ടു. കേസെടുത്ത പൊലീസ് വിശ്വജിത്തിനെ അറസ്റ്റ് ചെയ്തു.