clg

ശാസ്താംകോട്ട: പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട കെ.എസ്.എം ഡി.ബി കോളേജിലെ ഭൂമിത്രസേന ക്ലബും ബോട്ടണി വിഭാഗവും സംയുക്തമായി നടത്തിയ ഇന്റർ കോളേജ് കവിതാ രചന മത്സരത്തിൽ, കൊല്ലം എസ്.എൻ വിമൻസ് കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അക്ഷയ ഷാജി ഒന്നാം സ്ഥാനം നേടി.

കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി.പ്രകാശ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ഫിസിക്കൽ എഡ്യുക്കേഷൻ മേധാവിയുമായ പ്രൊഫ. ഡോ.അരുൺ കുമാർ, ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതാകൃഷ്ണൻ നായർ, ഭൂമിത്രസേന കോ ഓഡിനേറ്ററായ അസി. പ്രൊഫസർ ലക്ഷ്‌മി ശ്രീകുമാർ, അസി. പ്രൊഫസർ ഡോ. പ്രീത.ബി.പ്രകാശ്, ഡോ. എം. ശ്രീകല, ലൈബ്രേറിയൻ ഡോ. പി.ആർ. ബിജു, ഡോ. ചന്ദന, അസി. പ്രൊഫസർ മീനു ദർശന, ഷെറീന, ഭൂമിത്രസേന ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

കനങ്ക പരിസ്ഥിതി മാസിക

വിദ്യാർത്ഥികളെയും പുതുതലമുറയെയും പ്രകൃതിയുമായി ഇണക്കാനും അവരിൽ സസ്യ-ജീവജാലങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഭൂമിത്രസേന ക്ലബ് ആരംഭിച്ച "കനങ്ക "എന്ന പരിസ്ഥിതി മാസിക ചടങ്ങിൽ പ്രകാശനം ചെയ്‌തു. ഇളം മഞ്ഞ പൂക്കളുള്ള കാട്ടുചെമ്പകത്തിന്റെ ശാസ്ത്രനാമം ആണ് 'കനങ്ക ഒടൊരീട'. ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രചനകളാണ് മാസികയിൽ.