അണുസംയോജനം വഴി കൂടുതൽ സമയം ഊർജം ഉത്പാദിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ കാലങ്ങളായുള്ള പരീക്ഷണത്തിൽ വഴിത്തിരിവ്. ഫോസിൽ ഇന്ധനത്തിനുപകരം ക്ലീൻ എനർജി അഥവാ ശുദ്ധോർജത്തിന്റെ പ്രധാന ഉറവിടമായി അണുസംയോജനത്തെ ഉപയോഗിക്കാൻ കഴിയുമെന്ന് യു.എസ് വ്യക്തമാക്കി. എന്നാൽ, ഇത് ആണവനിലയങ്ങൾ വഴിയുള്ള വ്യാവസായിക ഊർജോത്പാദനത്തിലേക്കെത്താൻ കാലതാമസമെടുതേയ്ക്കും എന്നാണ് വിദഗ്ധർ പറയുന്നത് . അണുസംയോജനം താരതമ്യേന കുറഞ്ഞ മാലിന്യമാണുണ്ടാക്കുന്നത്. ഒപ്പം ഹരിതഗൃഹപ്രഭാവത്തിന് കാരണമാവുകയോ കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുകയോ ചെയ്യുന്നില്ല എന്നതാണ് ഇതിന്റെ ഗുണം.

energy