sabarimala-accident

കോട്ടയം : എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. 16 തീർത്ഥാടകർക്ക് പരിക്ക്. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.

ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്‌ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകർ ചെന്നൈ താംബരം സ്വദേശികളാണ്.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.