ഉദിച്ചുയരുന്ന മകൻ, അതാണ് തമിഴകത്തിന് ഉദയനിധി സ്റ്റാലിൻ. ഇക്കഴിഞ്ഞ നവംബര്‍ 27ന് 45 വയസ് തികഞ്ഞിരുന്നു ഉദയനിധിക്ക്. അന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രതികരിച്ചത് കമലഹാസൻ ചിത്രത്ത്രോടു കൂടി സിനിമയ്ക്ക് വിട നൽകുമെന്നും, ഇനി തന്റെ ശ്രദ്ധ മുഴുവനും രാഷ്ട്രീയത്തിലായിരിക്കുമെന്നതായിരുന്നു. അന്നുതന്നെ അണികളും കണക്കുകൂട്ടി ചിന്നവർ ഉടനെ മന്ത്രിസഭയിലേക്ക് എത്തുമെന്ന്. തെറ്റിയില്ല. മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും സ്വജനപക്ഷപാത ആരോപണങ്ങളെക്കുറിച്ചുളള ചോദ്യത്തിന് 'ആരോപണങ്ങൾ ഉണ്ടാകും. അവയെ മറികടക്കുക എന്നതാണ് എന്റെ കടമ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
