
കളിക്കളത്തിലും പുറത്തും തന്റെ എളിമയുള്ള സ്വഭാവത്തിന് പേര് കേട്ട താരമാണ് മെസി. കളിക്കളത്തിൽ എതിർടീമിന്റെ പ്രതിരോധ നിരയുടെ കനത്ത ടാക്ളിംഗുകൾക്ക് വിധേയനായി വീഴുമ്പോഴും അർജന്റീനിയൻ സൂപ്പർ താരം സംയമനം കൈവിടാതെ പെരുമാറുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാൽ ഖത്തർ ലോകകപ്പിനിടയിലുണ്ടായ ഒരുഅബദ്ധം മൂലം താരത്തിനെ കൈയ്യിൽ കിട്ടിയാൽ പെരുമാറും എന്ന് അർജന്റീനിയൻ ബോക്സറായ 'കനേലാ അൽവാരസ്' ഭീഷണി മുഴക്കിയിരുന്നു.
മെക്സിക്കോയ്‌ക്കെതിരെ നിർണായക വിജയം നേടിയത് അർജന്റീനിയൻ ടീമംഗങ്ങൾ ഡ്രസിംഗ് റൂമിൽ ആഘോഷിച്ചിരുന്നു. ഇതിന്റെ പുറത്ത് വന്ന ദൃശ്യങ്ങളിൽ താരം മെക്സിക്കോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടി എന്ന ആരോപണമാണ് അൽവാരസിനെ ചൊടിപ്പിച്ചത്. തന്റെ രാജ്യത്തെ മെസി അപമാനിച്ചു എന്ന തരത്തിൽ അൽവാരസ് താരത്തോടുള്ള നീരസം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തു.
മെക്സിക്കോയുടെ ജേഴ്സി കൊണ്ട് മെസി തറ വൃത്തിയാക്കുന്നത് കണ്ടോയെന്നും നേരിട്ട് കണ്ടുമുട്ടാതിരിക്കാൻ മെസി ദൈവത്തോട് പ്രാർത്ഥിക്കട്ടെ എന്നും അൽവാരസ് ഭീഷണിയുടെ സ്വരത്തിൽ ട്വിറ്ററിൽ കുറിച്ചു. ഞങ്ങൾ അർജന്റീനയെ ബഹുമാനിക്കുന്നത് പോലെ തിരികെ മെക്സിക്കോയോടും ബഹുമാനം കാണിക്കാൻ സാധിക്കാത്തത് എന്താണെന്നും അൽവാരസ് ചോദിച്ചു.എന്നാൽ നേരിട്ട് കണ്ടാൽ തല്ലുമെന്ന് പറഞ്ഞ അൽവാരസിനെ തന്നെ മെസി തന്റെ കളിമികവ് കൊണ്ട് ആരാധകനാക്കി മാറ്റിയത് ഇപ്പോൾ ഫുട്ബാൾ ആരാധകർക്കിടയിലെ ചൂടുള്ള വാർത്തയാണ്.
Rare video of Messi “Kicking a Mexico jersey” while only trying to take off his boots.https://t.co/etF7g4fLBZ https://t.co/S9pIZOocSk
— FELA GRANDSON😎 (@jerriejerrie_) November 27, 2022
ക്രൊയോഷ്യക്കെതിരെ നടന്ന സെമി പോരാട്ടത്തിൽ ജൂലിയൻ ആൽവാരസിനായി മെസി അളന്നു കുറിച്ച് നൽകിയ പാസ് ലോകകപ്പിലെ ഏറ്റവും മികച്ച് അസിസ്റ്റായാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻഡർമാറിൽ ഒരാളായ ഗ്വാർഡിയോളയെ നിഷ്പ്രഭനാക്കി മെസി ബോക്സിൽ നടത്തിയ മുന്നേറ്റത്തിന്റെ വീഡിയോ ഒരാൾ ബോക്സർ കനെലോ അൽവാരസിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സ്മൈലികളുമായി ഹൃദ്യമായ പ്രതികരണമാണ് ബോക്സർ നടത്തിയത്.
🔥🔥🔥👌🏻 https://t.co/86UsSPgy5I
— Canelo Alvarez (@Canelo) December 15, 2022
ഇതിന് മുൻപ് തന്നെ താൻ അർജന്റീനിയൻ നായകന് എതിരെ നടത്തിയ വിവാദ പരാമർശം കാനെലോ പിൻവലിച്ചിരുന്നു. രാജ്യ സ്നേഹം മൂലം ആ സന്ദർഭത്തിൽ വൈകാരികമായി പ്രതികരിച്ച് പോയതായും അർജന്റൈൻ ജനതയോട് മാപ്പ് പറയുന്നതായും കനെലോ അൽവാരസ് ട്വീറ്റ് ചെയ്തിരുന്നു.