orange

മുഖസംരക്ഷണത്തിനായി ലഭ്യമായ പല ക്രീമുകളും ഫേസ് പാക്കുകളും മാറി മാറി പരീക്ഷിച്ചിട്ടും മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങൾക്ക് കാര്യമായ പരിഹാരം ലഭിക്കാത്ത നിരവധി പേരാണുള്ളത്. മുഖക്കുരു മാത്രമല്ല ച‌ർമ്മത്തിലെ പാടുകൾ, നിറ വ്യത്യാസം, ബ്ളാക്ക് ഹെഡ് എന്നിവ പരിഹരിക്കാൻ പണച്ചെലവില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാർഗമാണ് ഓറഞ്ചുകൾ. വീടുകളിൽ സാധാരണയായി വാങ്ങി സൂക്ഷിക്കാറുള്ള ഒരു ഫലവിഭവമാണ്

ഓറഞ്ച്. അതിനാൽ തന്നെ മുഖസംരക്ഷണത്തിന് മാത്രമായി പണം ചെലവാക്കുന്നു എന്ന പ്രശ്നവുമൊഴിവാക്കാവുന്നതാണ്.

ഓറഞ്ചും തൈര്, കടലമാവ് എന്നിങ്ങനെയുള്ള അധികം പണച്ചെലവില്ലാത്ത മറ്റു ചേരുവകളുമായി ചേർത്ത് ഉപയോഗിക്കുമ്പോഴായിരിക്കും പൂർണമായി രീതിയിൽ മുഖ ചർമം ശോഭിക്കുകയും മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്. പൂർണമായും എണ്ണമയമുള്ള ചർമ്മക്കാർക്ക് വളരെയധികം ഉപയോഗപ്രദമാണ് കടലമാവ്. കൂടാതെ ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. അതിനാൽ കടലമാവ് അടങ്ങിയ ഈ സൗന്ദര്യ സംരക്ഷണ മാർഗം എല്ലാത്തരം ചർമ്മക്കാ‌ർക്കും ഉപയോഗിക്കാവുന്നതാണ്.

കടലമാവ് പോലെ തന്നെ ഏറെ ഗുണങ്ങൾ അടങ്ങിയതാണ് തൈര്. വീടുകളിൽ തയ്യാറാക്കാവുന്ന എല്ലാ ഫേസ് പാക്കുകളിലും തൈര് ഉപയോഗിക്കാറുണ്ട്. ചർമ്മത്തിലെ അമിത എണ്ണമയം, മുഖക്കുരു പൊട്ടാനുള്ള സാദ്ധ്യത എന്നിവ തൈര് ഫലപ്രദമായി തടയും. ഇത്രയേറെ ഗുണങ്ങളടങ്ങിയ ഓറഞ്ചുകളും കടലമാവും തൈരും അടങ്ങിയ ചർമ്മ സംരക്ഷണത്തിനായുള്ള ഫേസ് പാക്ക് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

•ഒരു ചെറിയ പാത്രത്തിൽ ആവശ്യത്തിന് കടലമാവും ഓറഞ്ച് പൊടിയും കൂടെ തൈരും ചേർത്ത് മിശ്രിതമാക്കുക.

•മുഖത്ത് പുരട്ടാവുന്ന തരത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക.

•ഫേസ് പാക്ക് മുഖത്ത് നന്നായി ഉണങ്ങിപ്പിടിച്ച ശേഷം കഴുകി കളയുക.

മുഖത്തിലെ പാടുകളും മുഖക്കുരുവും മാറാൻ ഈ ഫേസ് പാക്ക് ഏറെ സഹായകരമാണ്.