
കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ പ്രതിഭാഗത്തുള്ള സി.പി.എം പ്രവർത്തകരുടെ വക്കാലത്ത് ഏറ്റെടുത്ത് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സി.കെ. ശ്രീധരൻ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ ഒമ്പത് പ്രതികളുടെ വക്കാലത്താണ് അടുത്തിടെ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി രണ്ടു മുതൽ കൊച്ചി സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണയിൽ ഇദ്ദേഹം ഹാജരാകും. പെരിയയിൽ കൊലചെയ്യപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബത്തിന് ഹൈക്കോടതിയിൽ നിയമസഹായം നൽകിവന്നിരുന്നത് ശ്രീധരൻ ആയിരുന്നു.