messssiiee

ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ ഞായറാഴ്ച ഫ്രാൻസിനെ നേരിടാനിരിക്കെ അർജന്റീനയ്ക്കും ടീം ആരാധകർക്കും ഞെട്ടലുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്, അർജന്റീനയുടെ നായകനും സൂപ്പർതാരവുമായ ലിയോണൽ മെസി പരിക്കിന്റെ പിടിയിലാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. മെസി പരിശീലനത്തിന് ഇറങ്ങിയിരുന്നുവെങ്കിലും പൂർത്തിയാക്കും മുൻപ് കളം വിട്ടിരുന്നു, ഇതോടെയാണ് പരിക്ക് പറ്റിയെന്ന ആശങ്ക ശക്തമാക്കുന്നത്.

മെസിയുടെ തുടയ്ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. മിററാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മെസിയുടെ പരിക്കിനെക്കുറിച്ചുള്ള,ം സംശയം പങ്കുവച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം പേശീവലിവ് ബാധിച്ചതുപോലെയാണ് മെസിഡ്രസ്സിംഗ് റൂമിലേക്ക് പോയതെന്നാണ് റിപ്പോർട്പടിൽ പറയുന്നത്. മത്സരത്തിന്റെ തുടക്കത്തിലും മെസ്സി പിൻതുടയിൽ കൈവെക്കുന്നതും കാണാമായിരുന്നു.

ഖത്തർ ലോകകപ്പിൽ ഇതിനോടകം അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസ്സി.