gg

കാ​സ​ർ​കോ​ട് ​:​ ​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ ​കേ​സി​ൽ​ ​പ്ര​തി​ഭാ​ഗ​ത്തു​ള്ള​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വ​ക്കാ​ല​ത്ത് ​ഏ​റ്റെ​ടു​ത്ത് ​കെ.​പി.​സി.​സി​ ​മു​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ​ക്ക​റ്റ് ​സി.​കെ.​ ​ശ്രീ​ധ​ര​ൻ.​ ​ഒ​ന്നാം​ ​പ്ര​തി​ ​പീ​താം​ബ​ര​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​മ്പ​ത് ​പ്ര​തി​ക​ളു​ടെ​ ​വ​ക്കാ​ല​ത്താ​ണ് ​അ​ടു​ത്തി​ടെ​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​സി.​പി.​എ​മ്മി​ലെ​ത്തി​യ​ ​ഇ​ദ്ദേ​ഹം​ ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടു​ ​മു​ത​ൽ​ ​കൊ​ച്ചി​ ​സി.​ബി.​ഐ​ ​കോ​ട​തി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​വി​ചാ​ര​ണ​യി​ൽ​ ​ഇ​ദ്ദേ​ഹം​ ​ഹാ​ജ​രാ​കും.​ ​പെ​രി​യ​യി​ൽ​ ​കൊ​ല​ചെ​യ്യ​പ്പെ​ട്ട​ ​ശ​ര​ത് ​ലാ​ൽ,​ ​കൃ​പേ​ഷ് ​എ​ന്നി​വ​രു​ടെ​ ​കു​ടും​ബ​ത്തി​ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​യ​മ​സ​ഹാ​യം​ ​ന​ൽ​കി​വ​ന്നി​രു​ന്ന​ത് ​ശ്രീ​ധ​ര​ൻ​ ​ആ​യി​രു​ന്നു.