
ലിസ്ബൺ: പോർച്ചുഗീസ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഫെർണാണ്ടോ സാന്റസ് രാജിവച്ചു. ഇത്തവണ ലോകകപ്പിൽ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ക്രിസ്റ്ര്യാനൊ റൊണാൾഡോയെ നോക്കൗട്ടിൽ ആദ്യഇലവനിൽ ഇറക്കാത്തതിനെതിരെ വലിയ വിമർശനം സാന്റൊസിന് നേരിടേണ്ടി വന്നിരുന്നു. 2014ൽ പോർച്ചുഗലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത സാന്റൊസ് 2016ൽ യൂറോ കിരീടം പോർച്ചുഗലിന് നേടിക്കൊടുത്തിരുന്നു.