aishwarya-rai

ന്യൂഡൽഹി: ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളും പൊലീസ് കണ്ടെടുത്തു.

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ടും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുൻ ആർമി ഓഫീസറെ കബളിപ്പിച്ച കേസിലെ അന്വേഷണത്തിനിടയിലാണ് ഇവർ പിടിയിലാവുന്നത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്റെ വ്യാജ പാസ്പോർട്ട് അടക്കമുള്ളവ കണ്ടെത്തിയത്.

In UP's Noida, 3 foreign nationals including 2 from Nigeria and one from Ghana were arrested on charges of online fraud. Counterfeit currency ($ & €) worth ₹ 11 crore, equipments and fake passport of actress Aishwarya Rai was recovered from them. pic.twitter.com/QKKVDQ48oD

— Piyush Rai (@Benarasiyaa) December 16, 2022

1.81 കോടിയുടെ ഓൺലെെൻ തട്ടിപ്പ് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും ഇവരിൽ നിന്ന് പിടികൂടി. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യൻ കറൻസിയും ഇവരിൽ നിന്ന് കണ്ടെത്തി.