
ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫെെനലിൽ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ലോക ജനത. അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കുന്ന ജന്തുജാലങ്ങളുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ തന്നെ ഏറെ ശ്രദ്ധ നേടിയ വീഡിയോയാണ് ആമയുടെ പ്രവചനം.
അർജന്റീനയുടെയും ഫ്രാൻസിന്റെയും പതാകയുടെ അടുത്തായി ആഹാരം വച്ചിരിക്കുന്ന ആഹാരത്തിൽ തിരഞ്ഞെടുക്കുന്ന പതാകയുള്ള ടീം ആയിരിക്കും വിജയി. ഇവിടെ ആമ തിരഞ്ഞെടുത്തിരിക്കുന്നത് അർജന്റീനയുടെ അടുത്തിരുന്ന ആഹാരമാണ്. അതിനാൽ ഇത്തവണ അർജന്റീന ജയിക്കുമെന്നാണ് ആമയുടെ പ്രവചനം. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.