anaswara-rajan

ബാലതാരമായി എത്തി വളരെ പെട്ടെന്ന് നായിക നിരയിലേയ്ക്ക് ഉയർന്നയാളാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് താരം സിനിമാ രംഗത്തെത്തിയത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മൈക്ക് എന്നീ ചിത്രങ്ങളാണ് അനശ്വരയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

View this post on Instagram

A post shared by S H E (@anaswara.rajan)

ചുവന്ന ബ്ലൗസ് ധരിച്ച് ബോൾഡ് ലുക്കിലാണ് അനശ്വര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടൽത്തീരത്ത് നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഉത്തരേന്ത്യൻ ലുക്ക് തോന്നിപ്പിക്കും താരത്തെ കണ്ടാൽ. വെറ്റില മുറുക്കി, വസ്ത്രത്തിലും മേക്കപ്പിലുമെല്ലാം വ്യത്യസ്തതയുമായാണ് താരമെത്തിയിരിക്കുന്നത്. ഇടത് കൈയിൽ ചുവന്ന കുപ്പിവളകളും കാലിൽ കറുത്ത ചരടുമല്ലാതെ മറ്റ് ആഭരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഐശ്വര്യയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആഷിഷ് മരയ്ക്കാറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആലിയ ഭട്ട് ലൈറ്റ് എന്നതടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ളത്.

View this post on Instagram

A post shared by S H E (@anaswara.rajan)

View this post on Instagram

A post shared by S H E (@anaswara.rajan)