sree-parvathy

തിരുവനന്തപുരം: പ്രശസ്‌ത കവി കെ അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആ‌ർ ശ്രീപാർവ്വതി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.85 വയസായിരുന്നു.

മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തിച്ചേരുന്നത്. തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് വൈകിട്ട് നാല് മണിയ്ക്കാണ് സംസ്‌കാരം.