ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ റോബോട്ടായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നടനാണ് സൂരജ് തേലക്കാട്. ചാർലി അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കൗമുദി മൂവീസിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തൻറെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ. അവതാരകയായ എലീനയുടെ അടുത്ത സുഹൃത്തുകൂടിയാണ് സൂരജ്.

നിന്റെ പേഴ്സണൽ ലൈഫിനെക്കുറിച്ച് ചോദിച്ചറിയണമെന്നും ഗേൾഫ്രണ്ടിനെ കാണണമെന്നും അവളുടെ വീട്ടിൽ പോകണമെന്നും അവതാരക പറയുമ്പോൾ രോഹിത്തേട്ടന് സുഖമാണല്ലോ അല്ലേ എന്നാണ് നടൻ തിരിച്ച് ചോദിക്കുന്നത്.
പരിപാടിയിൽ സൂരജ് തന്റെ മാതാപിതാക്കളെയും ചേച്ചിയേയും ബന്ധുക്കളെയുമൊക്കെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്. വായനശാലയിലേക്കും സ്‌കൂളിലേക്കും ക്ലബിലേക്കുമൊക്കെ സൂരജ് എലീനയേയും കൊണ്ട് പോകുന്നുണ്ട്. നിന്റെ ആഗ്രഹം പോലെ നല്ലൊരു സുന്ദരിയെ നീ കല്യാണം കഴിക്കണമെന്ന് എലിന പറയുന്നുണ്ട്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അഭിനയിച്ചതിനെക്കുറിച്ചും സൂരജ് വെളിപ്പെടുത്തി. ഇപ്പോൾ കുറേപ്പേർ കുഞ്ഞപ്പാ എന്നാണ് വിളിക്കുന്നതെന്ന് നടൻ പറയുന്നു. സൂരജ് വിളിച്ചാൽ ഫോണെടുക്കില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.