
വിനീത് ശ്രീനിവാസനും ബിജുമേനോനും മുഖ്യവേഷങ്ങളിലെത്തുന്ന 'തങ്കം' എന്ന ചിത്രത്തിന്റെ അണിയറക്കാഴ്ചകളുടെ വീഡിയോ പുറത്തിറങ്ങി. ഷൂട്ടിംഗ് സെറ്റിലെ രസകരമായ നിമിഷങ്ങൾ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസാണ് പുറത്തുവിട്ടത്.
നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളുമുണ്ട്.
ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേയ്ക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടൻ കൊച്ചുപ്രേമൻ അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണിത്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ കാമറ നിർവഹിച്ചിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് : കിരൺ ദാസ്, കലാ സംവിധാനം: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, സൗണ്ട് മിക്സിംഗ്: തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ്: രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ് :എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ: പ്രിനീഷ് പ്രഭാകരൻ. പിആർഒ: ആതിര ദിൽജിത്ത്.