
അവതാർ-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്‌കൻ ഹൃദയാഘാതം വന്ന് മരിച്ചു. അന്ധ്രാപ്രദേശിലെ പെഡ്ഡപുരത്താണ് സംഭവം. ലക്ഷ്‌മി റെഡ്ഡി ശ്രീനു എന്നയാളാണ് മരിച്ചത്. സിനിമ പ്രദർശനം തുടങ്ങി പകുതി പിന്നിടുമ്പോഴാണ് ലക്ഷ്‌മി റെഡ്ഡിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻതന്നെ തളർന്ന് വീഴുകയായിരുന്നു.
ലക്ഷ്‌മി റെഡ്ഡിക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. റെഡ്ഡിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹിതനായ ലക്ഷ്‌മി റെഡ്ഡിക്ക് ഒരു മകനും മകളുമുണ്ട്.