ലോകകപ്പ് തുടങ്ങിയതോടെ മുതിർന്നവരെപ്പോലെ തന്നെ കുട്ടികളും ആര് ജയിക്കുമെന്ന ആകാംക്ഷയിലും തങ്ങളുടെ പ്രിയപ്പെട്ട ടീം ജയിക്കണമെന്ന പ്രാർത്ഥനയിലുമാണ്. അർജന്റീന ടീമിന്റെ കടുത്ത അരാധകരാണ് തൃശൂർ മിഷൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പത്തുവയസുകാരിയായ അമയ മരിയയും മൂന്ന് വയസുകാരൻ ജോയിയും.

ameya

ലോകകപ്പ് ഫുട്‌ബോൾ തുടങ്ങിയ അന്ന് തൊട്ട് ഈ സഹോദരങ്ങൾ പതിവായി പള്ളിയിലെത്തി പ്രാർത്ഥിക്കാൻ തുടങ്ങി. ടീം ജയിക്കാനും മെസിയുടെ ആരോഗ്യത്തിനുവേണ്ടിയുമാണ് പ്രാർത്ഥന. നാളെ നടക്കുന്ന ലോകകപ്പിൽ ഫൈനലിൽ അർജന്റീന വിജയിക്കുമെന്നും മെസി പത്ത് ഗോളടിക്കുമെന്നും അമയ പറയുന്നു.