deepika-padukone

ഖത്തറിലെ ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ഫിഫ ലോകകപ്പ് ട്രോഫി ബോളിവുഡ് താരം ദീപിക പദുക്കോൺ അനാവരണം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താരത്തെ മുംബയ് വിമാനത്താവളത്തിൽ സ്‌പോട്ട് ചെയ്തിരിക്കുകയാണ് പാപ്പരാസികൾ.

വിമാനത്താവളത്തിൽ ഫോട്ടോ പകർത്തുന്നതിനിടെ ഒരു പാപ്പരാസിയുടെ ചോദ്യത്തിന് താരം നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ കൂടെ ഫോട്ടോയെടുത്ത് പങ്കുവയ്ക്കൂ എന്നായിരുന്നു പാപ്പരാസി പറഞ്ഞത്. ഇതിന് ആദ്യം പുഞ്ചിരിച്ച താരം 'പറയാം' എന്ന് മറുപടി നൽകുകയും ചെയ്തു. ദീപികയും ഷാറൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ പ്രമോഷൻ പരിപാടി ലോകകപ്പിന്റെ അവസാന ദിനമായ നാളെ ഖത്തറിൽ നടക്കും. ഷാരൂഖ് ഖാനും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

Field par Messi aur Mbappe… studio mein @WayneRooney aur main… #Pathaan!

18 Dec ki shaam hogi shaandaar!
Dekhiye #FIFAWorldCup Final mere saath, LIVE on @JioCinema & @Sports18 pic.twitter.com/KP8dANSOra

— Shah Rukh Khan (@iamsrk) December 15, 2022

കരൺ ജോഹർ നിർമിച്ച ഗെഹരായിയാൻ എന്ന ചിത്രത്തിലാണ് ദീപിക പദുക്കോൺ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അമിതാഭ് ബച്ചനൊപ്പം ഇംഗ്ളീഷ് ചിത്രമായ ദി ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ഹൃതിക് റോഷനൊപ്പം ഫൈറ്റർ, പ്രഭാസിനൊപ്പം ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് ദീപികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമകൾ.