വെസ്റ്റ് ഏഷ്യയിൽ നിന്ന് നമ്മൾ ആഫ്രിക്കയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ചൈന നോട്ടമിടുന്ന മറ്റൊരു വമ്പൻ മേഖല. അമേരിക്കൻ മോഹങ്ങളെ തളയ്ക്കാനുള്ള ചൈനയുടെ മറ്റൊരു നീക്കം. ബീജിംഗ് അവരുടെ ചരിത്രത്തെ ആഫ്രിക്കയിലേക്ക് പറിച്ചു നടാൻ ശ്രമിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈന ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിടങ്ങളും പണികഴിക്കുന്നു. ഇവർക്ക് ഫണ്ട് അനുവദിക്കുന്നു, പശ്ചാത്തല സൗകര്യ വികസനത്തിന് സഹായം നൽകുന്നു.

അമേരിക്കയാണ് ആഫ്രിക്കയുടെ വലിയ ഇൻവസ്റ്റർ. ഇതിനെ റീപ്‌ളെയ്സ് ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്. ഈ നീക്കത്തെ ഇല്ലാതാക്കാൻ ആഫ്രിക്കൻ നേതാക്കളുടെ യോഗം വിളിച്ചിരിക്കുക ആണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.