telangana

ഹൈദരാബാദ്: തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ 12.30നാണ് സംഭവം.വെങ്കടപൂർ പ്രദേശവാസികളായ പത്മ,​ ഇവരുടെ ഭർത്താവ്,​ രണ്ടു ദിവസം മുമ്പ് വീട് സന്ദർശിക്കാനെത്തിയ ബന്ധുക്കളായ മോണിക്ക അവരുടെ രണ്ട് കുട്ടികൾ,​ മറ്റൊരു ബന്ധു എന്നിവരാണ് ദുരന്ത സമയത്ത് വീട്ടിലുണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട അയൽവാസി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തിയെങ്കിലും വീട് പൂർണമായും കത്തി നശിച്ചിരുന്നു. കേസെടുത്തെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.