വാർദ്ധക്യം മറയ്ക്കാൻ , യുവത്വം നിലനിർത്താൻ സ്ത്രീകൾ തേടുന്ന ആന്റി ഏജിംഗ് മാർഗങ്ങളേറെയാണ്. ജരാനരകൾ മറയ്ക്കുന്ന ആന്റി ഏജിംഗ് ,ഉത്പന്നങ്ങൾ, ചികിത്സകളൊക്കെ തട്ടിപ്പാണോ. പൗഡർ, ക്രീം, ജെൽ , മൊയിസ്ചറൈസർ, ഇതൊക്കെ സമൂഹത്തിൽ ആളുകളുടെ കോൺഫിഡൻസിന്റെ ഭാഗമാണ്. കുറച്ച് ക്രീം പുരട്ടിയില്ലെങ്കിൾ അല്പമെങ്കിലും ലിപ്സിറ്റിക് അപ്ലൈ ചെയ്തില്ലെങ്കിൽ കോണ്‍ഫിഡൻസില്ല എന്നു പറയുന്നവർ നമുക്കിടയിൽ ധാരളമാണ് . എന്നാൽ അവരെ ഭാവിയിൽ കാത്തിരിക്കുന്നത് വലിയ വിപത്തുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്നത് കൊടും വിഷം, ആന്റി ഏജിംഗ് ഉല്‍പ്പന്നങ്ങൾ ദീർഘ കാലാടിസ്ഥാനത്തിൽ ദോഷകരം. നിങ്ങളെ ജരാനരകൽ ബാധിക്കില്ല, നിങ്ങളുടെ സൗന്ദര്യം എന്നും നിലനില്ക്കും എന്നു തുടങ്ങി വലിയ വലിയ വാഗ്ദാനങ്ങളാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നൽകുന്നത്. എന്നാൽ ആന്റി ഏജിംഗ് ഉല്‍പ്പന്നങ്ങൾക്കായി തിരക്കു കൂട്ടുന്നതിന് മുമ്പ് ശ്രദ്ധിക്കുക. അത്തരം ഉൽപ്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. എന്നാൽ ചില ക്രീമുകളും ജെല്ലുകളും മറ്റ് ഉൽപ്പന്നങ്ങളും നല്ല റിസൾട്ട് ഉണ്ടെന്ന് വൈദ്യ ശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചിലപ്പോൾ അതും വിനാശകരമാകുമെന്നതിനാൽ കൃത്യമായ മെഡിക്കൽ അസിസ്റ്റൻസിലൂടെയേ ഇതൊക്കെ ഉപയോഗിക്കാവു എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക ക്രീമുകൾക്ക് ഒരു യൂണിവേഴ്സൽ സ്വാഭാവമില്ല. ഒരേ ക്രീം തന്നെ പല ആളുകൾ ഉപയോഗിക്കുമ്പോൾ ഓരോരുത്തർക്കും അതിന്റെ റിസൾട്ട് വ്യത്യസ്തമാണ്. സ്വാഭാവികമായും പ്രായമാകുമ്പോൾ , നമ്മുടെ ചർമ്മ കോശങ്ങൾക്ക് നാശം സംഭവിക്കും. ഈ അവസ്ഥയെ ആന്റി ഏജിംഗ് ക്രീമുകൾക്ക് നിയന്ത്രിക്കാനാകു എന്നാൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
