astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

(ഡിസംബർ 18- 1197 ധനു 3 ഞായറാഴ്ച പുലർന്ന ശേഷം 10 മണി 17 മിനിറ്റ് 56 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം) ​

അശ്വതി: നല്ല ഫലങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, പല അവസരങ്ങളിലും ജീവിത പങ്കാളിയുടെ ഇടപെടലുകള്‍ സഹായകമാകും, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും.

ഭരണി: ബന്ധുക്കളുടെ സഹായത്തോടെ അയൽക്കാരുമായി ഉണ്ടായിരുന്ന അകലം കുറയും, സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവർ ആയിരിക്കും, കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് ദിവസം ഗുണകരമാണ്, മാനസികമായ സന്തുഷ്ടി അനുഭവപ്പെടും.

കാര്‍ത്തിക: യാത്രകൾ വേണ്ടിവരും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരും, സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്‍പ്പര്യം കൂടും, നേത്രരോഗം വരാതെ നോക്കണം, വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും, പുതിയ വ്യാപാരങ്ങള്‍ തുടങ്ങാന്‍ സാധിക്കും.

രോഹിണി: പൊതുരംഗത്തുള്ളവർക്ക് പുതിയ പ്രവര്‍ത്തന മേഖലകൾ കണ്ടെത്താൻ സാധിക്കും, യാത്ര മൂലം കാര്യ നേട്ടം ,ആത്മാഭിമാനം തോന്നുന്ന സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും, ജോലി സ്ഥലത്ത് എല്ലാവരുമായും സഹകരണത്തോടെ പെരുമാറണം, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം കൈവരും.

മകയിരം: വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്, ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കും, ബന്ധുക്കളുമായി ഉണ്ടായിരുന്ന അകൽച്ച അവസാനിക്കും, വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കും.

തിരുവാതിര: സഹപ്രവർത്തകരുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുക, അന്യരെ ദുഷിക്കുന്നത് ഒഴിവാക്കുക, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങള്‍ വരുത്തി വയ്ക്കും, തര്‍ക്കങ്ങളിലോ വിവാദങ്ങളിലോ ഇടപെടാതിരിക്കുക.

പുണര്‍തം: വിദ്യാർത്ഥികൾ അലസത ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, കല-കായികം തുടങ്ങിയ മേഖലകളില്‍ നേട്ടം, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ദുഷ്ട ശക്തികളില്‍ നിന്ന് അകലം പാലിക്കുക.

പൂയം: സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അരുതാത്തത് പ്രവര്‍ത്തിക്കരുത്‌, ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും, ബിസിനസിൽ ചില തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്, ശത്രുക്കളുടെ ഉപദ്രവം കൂടും, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കും.

ആയില്യം: തൻ്റേതല്ലാത്ത കാരണത്താൽ ചില അപവാദങ്ങൾ കേൾക്കേണ്ടി വരും, പഠനത്തിലും ജോലിയിലും അലസത വെടിയണം, സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തില്‍ നാശത്തിന് സാദ്ധ്യത, അശ്രദ്ധയും മടിയും കാരണം ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്.

മകം: ഔദ്യോഗിക രംഗത്ത് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. അസ്ഥാനത്തുള്ള വാക്കുകളുടെ പ്രയോഗം കൊണ്ട് ശത്രുക്കൾ ഉണ്ടായേക്കും, സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തി കിട്ടും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും നേതൃത്വം വഹിക്കാനും യോഗം.

പൂരം: ആഭരണം ലഭ്യമാകുന്നതിന് അവസരമുണ്ടാകും, തിരഞ്ഞെടുപ്പുകളിൽ വിജയം പ്രതീക്ഷിക്കാം, നടപ്പാകില്ലെന്ന് കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്ധി, ആരോഗ്യപരമായ വിഷമതകൾ ശമിക്കും.

ഉത്രം: വിദ്യാർത്ഥികൾക്ക് പഠന മികവ് പ്രതീക്ഷിക്കാം, മംഗള കർമങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗമുണ്ട്, മാതൃഗുണം ലഭിക്കും, ആധികാരികമായി പെരുമാറും, വിദേശ വാസം ഗുണം ചെയ്യും, പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാധിക്കും, സന്താനങ്ങൾക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാവും

അത്തം: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. വിദേശ യാത്രയ്ക്ക് അവസരങ്ങള്‍ കൈവരും, വാക്കു തര്‍ക്കങ്ങള്‍ ഒഴിവാകും, സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും, ആഗ്രഹിച്ച രീതിയില്‍ ചില കാര്യങ്ങള്‍ നടക്കും.

ചിത്തിര: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും, അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, കൃഷിയിൽ നേട്ടമുണ്ടാകും, വശ്യമായി സംസാരിക്കും.

ചോതി: അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയരുത്, ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം, ഏറ്റെടുത്ത കാര്യം കൃത്യമായി നിർവ്വഹിക്കുന്നതിന് കാലതാമസം നേരിടും, ദൂരയാത്രകളും അസമയ യാത്രകളും ഒഴിവാക്കുക.

വിശാഖം: സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും, തൊഴിൽ മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും, എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണം, അസുഖങ്ങള്‍ അവഗണിക്കരുത്, വിജയം വരെ പ്രവര്‍ത്തിക്കുന്ന കൂട്ടര്‍. രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക. അനിഴം: ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം, സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്, വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം, ദമ്പതികൾ തമ്മിൽ ചില അലോസരങ്ങൾക്ക് സാധ്യതയുണ്ട്, ദുര്‍വാശി ഒഴിവാക്കുക, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.

കേട്ട: ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും, സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ട്, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കാം അതിനാല്‍ സംസാരം നിയന്ത്രിക്കുക, മനസിന് സന്തോഷം ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധവേണം, അപവാദങ്ങള്‍ ഉയര്‍ന്നു വന്നേക്കാം, ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം.

മൂലം: പ്രണയം വിവാഹത്തിൽ എത്തിച്ചേരും, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും, ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്ന സമയം, ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുക.

പൂരാടം: ഈശ്വരാധീനത്താല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, നിദ്രാസുഖത്തിന് യോഗം, അനുകൂലമായ രീതിയില്‍ തൊഴില്‍ മാറ്റം പ്രതീക്ഷിക്കാം, അലസത വെടിഞ്ഞ് പുതിയ കാര്യങ്ങൾക്കായി പ്രവർത്തിക്കും.

ഉത്രാടം: സല്‍കീര്‍ത്തി ഉണ്ടാകും. വീട് നിര്‍മ്മാണം ആരംഭിക്കാന്‍ ഉചിതമായ സമയമാണ്, വിദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്, ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും, തന്നെക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗദര്‍ശിയാകും, വ്യാധികള്‍ പിടിപെടാതെ നോക്കണം, പങ്കാളിത്ത ബിസിനസിലെ അപാകതകള്‍ പരിഹരിക്കുക.

തിരുവോണം: ജോലിഭാരം വർദ്ധിക്കും, സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താന്‍ പാടുപെടും, ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധക്കുറവുണ്ടാകും, സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം, ബിസിനസില്‍ അലസത ഉപേക്ഷിക്കുക.

അവിട്ടം: പരുഷമായുള്ള സംസാരം ഒഴിവാക്കുക, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും മാറിനില്‍ക്കണം, സംസാരത്തില്‍ മിതത്വം പാലിക്കണം, ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.

ചതയം: അനാവശ്യ ചെലവ് വർദ്ധിക്കാൻ ഇടയാകും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും, പുതിയ ബിസിനസ് ആരംഭിക്കാനാകും, വസ്ത്രലാഭം പ്രതീക്ഷിക്കാം, തൊഴില്‍ മേഖലയില്‍ മേന്മ, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

പൂരുരുട്ടാതി: വിവിധ ശ്രോതസുകളില്‍ നിന്ന് പണം വരും, ബിസിനസില്‍ അല്ലറചില്ലറ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധവേണം, രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും, നഷ്ടപെട്ടന്നു കരുതിയവ തിരികെ ലഭിക്കും, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതി കൈവരിക്കാനാകും.

ഉത്രട്ടാതി: കരാറടിസ്ഥാനത്തിലുള്ള ജോലികളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം, ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാനാകും, പൊതുജന സമ്മതി നേടിയെടുക്കും, ക്ഷമയും അശ്രാന്ത പരിശ്രമവും കൊണ്ടേ ഉന്നത നില കൈവരിക്കൂ, ആത്മാര്‍ഥമായി പെരുമാറും

രേവതി: സന്താനങ്ങളെ കൊണ്ട് മനോവിഷമം വരാതിരിക്കാന്‍ ശ്രദ്ധിക്കുക, അശ്രദ്ധ കാരണം അപകടങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഏറെക്കാലമായി വിവാഹത്തിന് തടസം നേരിട്ടവര്‍ക്ക് തടസങ്ങള്‍ നീങ്ങിക്കിട്ടും.