kerala

വയനാട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗക്കാർ) തസ്തികയിലേക്ക് 21, 22 തീയതികളിൽ സുൽത്താൻബത്തേരി ഡയറ്റിലും 21, 22, 23 തീയതികളിൽ ഗവ. കോളേജ് മാനന്തവാടിക്കടുത്തുളള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലും അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) -
ഒന്നാം എൻ.സി.എ. പട്ടികവർഗം തസ്തികയിലേക്ക് 29, 30 തീയതികളിൽപി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കൃഷി ഓഫീസർ (പട്ടികജാതി/പട്ടികവർഗം) ജനുവരി 4, 5 തീയതികളിൽ രാവിലെ 8ന് പ്രമാണപരിശോധനയും രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും അഭിമുഖവും പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

പ്രമാണപരിശോധന

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ലൈബ്രേറിയൻ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ജനുവരി 4, 5, 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ചെയർ സൈഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സാദ്ധ്യതാപ്പട്ടികയിലുൾപ്പെട്ടവർക്ക് ജനുവരി 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 27ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ബിരുദതല മുഖ്യപരീക്ഷ (ഒ.എം.ആർ) നടത്തും.

കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്ക് 28 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കേരള ജല അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്ക് 29 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

മലബാർ സിമന്റ്‌സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ് 2 തസ്തികയിലേക്ക് 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ജനറൽ) തസ്തികയിലേക്ക് 30ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.