car

കൊച്ചി: ജ​നുവരി മുതൽ കാറുകൾക്ക് വിലകൂട്ടാൻ ഒട്ടുമിക്ക വാഹനനിർമ്മാതാക്കളും തീരുമാനിച്ചുകഴിഞ്ഞു. പുതിയ വർഷത്തിൽ പുത്തൻകാർ സ്വന്തമാക്കാൻ കാത്തിരുന്നവർ ഇപ്പോൾ ബുക്ക് ചെയ്യുന്നതാവും ഉചിതം. പുതുവർഷപ്പിറവി മുതൽ കാത്തിരിക്കുന്നത് വലിയ വിലവർദ്ധനയാണ്.
നാണയപ്പെരുപ്പം (വിലക്കയറ്റം)​,​ ഉയർന്ന പലിശഭാരം,​ കൂടിയ ഇന്ധനവില,​ സാമ്പത്തികഞെരുക്കം തുടങ്ങിയ വെല്ലുവിളികൾക്കിടെ ഇഷ്‌ടപ്പെട്ട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ വിലയും ഉയർന്നുനിൽക്കുന്നത് ഉപഭോക്താവിന് തിരിച്ചടിയാകും.
അസംസ്കൃതവസ്തുക്കളുടെ വിലവർദ്ധന,​ പുതിയ എമിഷൻ ചട്ടങ്ങൾ (ആർ.ഡി.ഇ)​,​ ആറ് എയർബാഗ് ഉൾപ്പെടെ കർശനമാക്കി ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ സുരക്ഷാ നിബന്ധനകൾ എന്നിവമൂലം ഉത്‌പാദനച്ചെലവേറിയ പശ്ചാത്തലത്തിലാണ് വാഹനവില കൂട്ടാൻ നിർബന്ധിതരായതെന്ന് നിർമ്മാതാക്കൾ പറയുന്നു.

മാരുതി സുസുക്കി,​ ടാറ്റാ മോട്ടോഴ്‌സ്,​ കിയ,​ ഹ്യുണ്ടായ്,​ സിട്രോൺ,​ ജീപ്പ്,​ ഔഡി,​ മെഴ്‌സിഡെസ്-ബെൻസ് തുടങ്ങിയവയെല്ലാം 2023 ജനുവരി ഒന്നുമുതൽ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.