
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ' ഗണപതി തുണയരുളുക ..' എന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനും ആന്റണി ദാസനും ചേർന്നാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയത്. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിംകമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽപ്രധാന വേഷങ്ങളിൽ എത്തുന്നു. കാമറ വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, ഗാനരചന സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കോറിയോഗ്രഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ചിത്രീകരണം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി.