തിരുവനന്തപുരം: ചാലക്കമ്പോളത്തിന്റെ പൈതൃക പ്രാധാന്യം തിരഞ്ഞ് തണൽക്കൂട്ടം ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺന്റെ നേതൃത്വത്തിൽ ഹെറിറ്റേജ് വോക്ക് നടത്തി. കിള്ളിപ്പാലത്തു നിന്നു തുടങ്ങിയ യാത്ര എഴുത്തുകാരൻ നീല പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. വോക്ക് ഗാന്ധി പാർക്കിൽ സമാപിച്ചു. യാത്രയ്ക്ക് വ്യാപാരികൾ സ്വീകരണം നൽകി. തണൽക്കൂട്ടം പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതാപ് കിഴക്കേമഠം, ബി.സുബാഷ്, ജീൻ പോൾ, എസ്.വി. സന്ദീപ്, പത്മകുമാർ, അനന്തപുരി മണികണ്ഠൻ, എൻ.കെ. വിജയകുമാർ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, ലീലാമ്മ ഐസക്, , ജി.ഹരികുമാർ ,ചാല ശശി, ഡോ.ഗോവിന്ദൻ, ഡോ.എഫ്.എം. ലാസർ, ജയകൃഷ്ണൻ, ജോർജ്ജ് സക്കറിയ, ശരത്, ശംഭു മോഹൻ,ശങ്കർ,സംഗീത്, ചന്ദ്രശേഖരൻ നായർ,ഗിരീഷ് കുമാർ, നൂഹുമാൻ, ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.